പെപ്​സികോ രാജ്യത്തെ നിർമാണ യൂനിറ്റുകൾ കൈമാറുന്നു

പാലക്കാട്: ശീതളപാനീയ രംഗത്തെ പ്രമുഖരായ . ഇന്ത്യൻ കമ്പനിയായ വരുൺ ബിവറേജസ് ലിമിറ്റഡിന് ബോട്ട്ലിങ് പ്ലാൻറുകളടക ്കമുള്ളവ കൈമാറാനാണ് ഇരു സ്ഥാപനങ്ങളും ധാരണയിലെത്തിയത്. 1,850 കോടിയുടെ കൈമാറ്റകരാർ നിലവിൽ വരുന്നതോടെ പാലക്കാട് അടക്കം കേരളത്തിലെയും ഗുജറാത്ത്, മാഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണാടക, പുതുച്ചേരി, ദമൻ ദിയു എന്നിവിടങ്ങളിലെയും പ്ലാൻറുകളിലെ 1,900 തൊഴിലാളികളും വരുൺ ബിവറേജസി​െൻറ ഭാഗമാകും. പാലക്കാട് പ്ലാൻറിൽ ഇതുസംബന്ധിച്ച് നോട്ടീസ് പതിച്ചിട്ടുണ്ട്. നിലവിലുള്ള ജീവനക്കാർക്ക് പുതിയ കമ്പനിയിലേക്ക് മാറുന്നവേളയിൽ ആനുകൂല്യങ്ങളും സർവിസും നിലനിർത്തുമെന്ന് ഉറപ്പുനൽകുന്ന കമ്പനി സമാനരീതിയിൽ രാജ്യത്തി​െൻറ ഇതരഭാഗങ്ങളിലും കരാർ സംബന്ധിച്ച നടപടികൾ പൂർത്തീകരിച്ചുവരികയാണ്. പ്രാദേശികമായി നിലനിൽക്കുന്ന വെല്ലുവിളികളും ഉൽപാദന ചെലവും കണക്കിലെടുത്ത് തദ്ദേശീയരായ ഉൽപാദകരെ കണ്ടെത്തി നിയോഗിക്കുന്നതി​െൻറ ഭാഗമായാണ് പെപ്സിയുടെ നടപടിയെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.