മലപ്പുറം: ആയിരങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പാണക്കാട് ചാമക്കയത്തെ ശുദ്ധജല വിതരണക്കിണറിെൻറ സ്ലാബ് തകർന് നിട്ട് മാസങ്ങളായി. കടലുണ്ടിപ്പുഴയിലെ കിണറിെൻറ മൂന്ന് സ്ലാബുകളാണ് തകർന്നത്. മലപ്പുറം നഗരസഭയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളത്തിന് ഇൗ കിണറിൽനിന്നാണ് വെള്ളമെത്തിക്കുന്നത്. മുകൾഭാഗം തുറന്നതോടെ പക്ഷികളും മറ്റും മാലിന്യം കൊണ്ടിടാനും വിസർജനം നടത്താനുമുള്ള സാധ്യതയേറെയാണ്. നിലവിൽ പുഴയിലെ ജലനിരപ്പിനോട് ചേർന്നാണ് കിണറിെൻറ മുകൾഭാഗമുള്ളത്. ജലനിരപ്പ് ഉയരുകയാണെങ്കിൽ കുടിവെള്ളത്തിൽ മലിനജലം കലരും. ഇതുസംബന്ധിച്ച് പട്ടർകടവ് പ്രദേശവാസികൾ കലക്ടർക്കും ജലവകുപ്പിനും പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. സ്ലാബുകൾ കാലപ്പഴക്കത്തിൽ കിണറിലേക്ക് താഴ്ന്നതായാണ് കരുതുന്നത്. ഇവിടെനിന്ന് സ്പിന്നിങ് മില്ലിന് സമീപത്തെ ജലസംഭരണിയിലേക്ക് വെള്ളം പമ്പുചെയ്താണ് നഗരസഭയിൽ വിതരണം നടത്തുന്നത്. കിണറിെൻറ ശോച്യാവസ്ഥ സംബന്ധിച്ച് കലക്ടർക്ക് പരാതി നൽകുമെന്ന് പാണക്കാട് പൗരസമിതി ഭാരവാഹികൾ പറഞ്ഞു. photo: mpm sand1 chamakkayam ചാമക്കയത്തെ ശുദ്ധജല വിതരണക്കിണറിെൻറ സ്ലാബ് തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.