ക്രയവിക്രയ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന ഉത്തരവ് ബാധകമാക്കണം

കുറ്റിപ്പുറം: കൈവശഭൂമിയിൽ കുടിയാന്മാർക്ക് ജന്മാവകാശവും ഉടമസ്ഥാവകാശവുമുണ്ടെന്ന് കാണിച്ച് 2018 മാർച്ച് അഞ്ചിനിറങ്ങിയ ഉത്തരവ് മലബാർ മേഖലയിലെ കൈവശക്കാർക്ക് കൂടി ബാധകമാക്കണമെന്ന ആവശ്യം ശക്തം. ഇവർക്ക് ബാങ്ക് വായ്പക്കോ ഭൂമി കൈമാറ്റനടപടികൾക്കോ പ്രത്യേക ക്രയവിക്രയ സർട്ടിഫിക്കറ്റാവശ്യമില്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. കൊച്ചി ഭാഗത്തെ കുടിയാന്മാർക്കാണ് നിലവിൽ ഉത്തരവി​െൻറ പ്രയോജനം. ഭൂമി കൈവശമുള്ളവർ ക്രയവിക്രയ സർട്ടിഫിക്കറ്റ് ലഭിക്കാൻ നിലവിൽ പ്രയാസമനുഭവിക്കുകയാണ്. സർട്ടിഫിക്കറ്റ് ലഭ്യമല്ലാത്തതിനാൽ വായ്പയെടുക്കാനും മറ്റും സാധിക്കുന്നില്ല. സർട്ടിഫിക്കറ്റിനായി ലാൻഡ് ട്രൈബ്യൂണലുകളിൽ സമീപിച്ചാൽ കേസ് തീർപ്പാക്കാൻ വർഷങ്ങളുടെ കാലതാമസമുണ്ടാകുന്നു. മാത്രമല്ല, 1963 മുതലുള്ള അടിയാധാരങ്ങൾ ഹാജരാക്കാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. പതിനായിരക്കണക്കിന് അപേക്ഷകളാണ് മലബാർ മേഖലയിലെ ലാൻഡ് ട്രൈബ്യൂണലുകളിൽ തീർപ്പാകാനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.