പാലക്കാട്: പി.കെ. ശശി എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.െഎ വനിത നേതാവ് നൽകിയ പരാതി ജില്ല സെക്രട്ടേറിയറ്റിൽനിന്ന് മറച്ചുവെെച്ചന്ന് പറഞ്ഞ് ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രനെതിരെ ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനം. വിഷയം ഇത്രയേറെ വഷളാക്കിയതിന് ഉത്തരവാദി ജില്ല സെക്രട്ടറിയാണെന്നും ശശിയെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടതെന്നും വിമർശനമുയർന്നു. സെക്രട്ടേറിയറ്റ് യോഗത്തിൽ ശശി പങ്കെടുത്തിരുന്നില്ല. പരാതി പൊതുമധ്യത്തിൽ ഉയർന്നതിന് ശേഷം നടന്ന ജില്ല കമ്മിറ്റി യോഗത്തിൽ ശശിയെ അധ്യക്ഷനാക്കിയതും യോഗത്തിൽ വിമർശന വിധേയമായി. ജില്ല സെക്രട്ടറി കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ വിഷയം ഇത്രയും സങ്കീർണമാവില്ലായിരുന്നുവെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. സെക്രട്ടേറിയറ്റിൽ ശശിയോട് ആഭിമുഖ്യമുള്ള രണ്ട് പേർ മൗനം പാലിച്ചതും ശ്രദ്ധേയമാണ്. ജില്ല സെക്രട്ടേറിയറ്റിൽ തങ്ങൾ പറയുന്നത് ജില്ലയിലെ പാർട്ടിയുടെ പൊതുവികാരമാണെന്നും വിമർശിച്ചവർ പറഞ്ഞു. ആഗസ്റ്റ് 23ന് ജില്ല സെക്രട്ടറിയറിഞ്ഞ പരാതി എന്തുകൊണ്ടാണ് സെക്രട്ടേറിയറ്റിൽനിന്ന് മറച്ചുവെച്ചതെന്ന് അംഗങ്ങൾ ചോദിച്ചു. പരാതി സംബന്ധിച്ച കാര്യം ഒരു മുതിർന്ന നേതാവ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ലഭിച്ച മറുപടി സ്ഥാനത്തിന് ചേർന്നതായിരുന്നില്ലെന്നും വിമർശനം ഉയർന്നു. പാർട്ടി പത്രത്തിെൻറ പ്രചാരണ കാമ്പയിൻ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിമർശനമുയർന്നത്. മുൻകാലങ്ങളിൽ ശശിയോട് ആഭിമുഖ്യം പുലർത്തിയിരുന്ന ചിലർ രൂക്ഷവിമർശനവുമായി രംഗത്തുവരുന്നതിനും യോഗം സാക്ഷ്യം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.