മലപ്പുറം: സഹകരണ സ്ഥാപനങ്ങൾ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് കഴിഞ്ഞ ഒരു വർഷത്തെ മുഴുവൻ ലാഭവിഹിതവും നൽകണമെന്ന് സഹകരണ രജിസ്ട്രാറുടെ ഉത്തരവ്. സഹകരണ സംഘങ്ങളിൽനിന്ന് രണ്ട് ഘട്ടങ്ങളിലായി ധനസമാഹരണം നടത്തിയതിന് പിന്നാലെയാണ് വീണ്ടും ലാഭവിഹിതം നൽകാൻ ആവശ്യപ്പെട്ടത്. നേരത്തേ നടന്ന ധനസമാഹരണത്തിൽ എല്ലാ പ്രാഥമിക സംഘങ്ങളും പങ്കാളികളായെങ്കിലും ലാഭവിഹിതം നൽകുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായം നിലനിൽക്കുകയാണ്. ഒാഹരിയുടമകൾക്ക് ഡിവിഡൻറ് നൽകേണ്ടതിനാൽ ചില സർവിസ് ബാങ്കുകൾ തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. എല്ലാ സഹകരണ സംഘങ്ങളും ഏറ്റവുമൊടുവിൽ അംഗീകരിച്ച് കിട്ടിയ ഒാഡിറ്റ് സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ അംഗങ്ങൾക്ക് നൽകുന്ന ലാഭവിഹിതം സംഭാവനയായി നൽകണമെന്ന് രജിസ്ട്രാറുടെ ഉത്തരവിൽ നിർദേശിക്കുന്നു. പൊതുയോഗത്തിെൻറ അംഗീകാരത്തോടെ വേണം ഇത് ചെയ്യാനെന്നും ഇതിന് ഉടൻ ജനറൽ ബോഡി വിളിക്കണമെന്നും നിർദേശമുണ്ട്. സർവിസ് ബാങ്കുകൾ, വനിത ബാങ്കുകൾ, റൂറൽ ബാങ്കുകൾ, എംേപ്ലായീസ് സംഘങ്ങൾ, ഫിഷറീസ് സംഘങ്ങൾ തുടങ്ങി സംസ്ഥാനത്ത് 1600ലധികം പ്രാഥമികസംഘങ്ങളുണ്ട്. സർവിസ് ബാങ്കുകൾ കാറ്റഗറിയുടെ അടിസ്ഥാനത്തിൽ ഇതിനകം മൂന്ന് മുതൽ പത്തുലക്ഷം വരെ സംഭാവന നൽകിയിട്ടുണ്ട്. ആദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും തുടർന്ന് കെയർ ഹോം പദ്ധതിയിലേക്കുമായി രണ്ട് ഘട്ടമായി സമാഹരണം നടന്നിരുന്നു. ലാഭത്തിലുള്ള മുഴുവൻ സംഘങ്ങളും ധനസമാഹരണത്തോട് സഹകരിച്ചിട്ടുണ്ട്. പ്രളയബാധിതർക്ക് 1500 വീടുകൾ നിർമിച്ചുനൽകുന്നതാണ് കെയർ ഹോം പദ്ധതിയെന്ന് സഹകരണ വകുപ്പ് പറയുന്നു. ഇതിന് കൂടുതൽ തുക കണ്ടെത്താനാണ് ലാഭവിഹിതം ആവശ്യപ്പെട്ടത്. എന്നാൽ, വാർഷിക ഡിവിഡൻറ് പ്രതീക്ഷിച്ച് ഒാഹരിയെടുത്ത മെംബർമാർ ലാഭവിഹിതം നൽകുന്നതിനോട് യോജിക്കാൻ സാധ്യത കുറവാണ്. യു.ഡി.എഫ് അനുകൂല ഭരണസമിതിയുള്ള ബാങ്കുകളും സർക്കാർ തീരുമാനത്തെ എതിർക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.