ആൾ കേരള യങ് ഇന്നവേറ്റേഴ്സ് ഐഡിയ കോണ്ടെസ്റ്റ് 8.0 സാഫി ഇൻസ്റ്റിറ്റ്യൂട്ടിന് ഒന്നാം സ്ഥാനം ലഭിച്ചതിന്റെ ആഘോഷത്തിന് ശേഷം പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചികോയയോടൊപ്പം ഇന്നൊവേട്ടേർസ് ക്ലബ്ബിലെ വിദ്യാർഥികളുംഅധ്യാപകരും
വാഴയൂർ: കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) നടത്തിയ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) 8.0ൽ വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മികച്ച ഐഡിയകൾ സമർപ്പിച്ചു ഒന്നാം സ്ഥാനത്തിന് അർഹമായി. ശാസ്ത്ര, സാമൂഹിക, വാണിജ്യ, ടെക്നോളജി മേഖലകളിൽ 5570ൽപരം പുതിയ ആശയങ്ങൾ സാഫി വിദ്യാർഥികൾ സമർപ്പിച്ചു.
സംസ്ഥാന തലത്തിലും മലപ്പുറം ജില്ല വിഭാഗത്തിലും മികച്ച ഏറ്റവും കൂടുതൽ ഐഡിയകൾ സമർപ്പിച്ചു രണ്ട് പുരസ്കാരങ്ങളും സാഫി കരസ്ഥമാക്കി. സംസ്ഥാന, ജില്ലാ തലങ്ങളിൽ മികച്ച ഫെസിലിറ്റേറ്റർ പുരസ്കാരം, കോളജ് വൈ.ഐ.പി. ഫെസിലിറ്റേറ്റർ വാസിൽ വഫീഖ് നേടിയതായും കോളജ് പ്രിൻസിപ്പലും സാഫി ഗ്രൂപ്പ് സി.ഇ.ഒയുമായ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.