പ്രതികൂല കാലവർഷം; മംഗലൻ മാനുവിെൻറ പാവക്ക കൃഷിക്ക് കൈപ്പനുഭവം വണ്ടൂർ: നൂറു മേനിയിൽ മധുരിക്കുന്ന വിളവു പ്രതീക്ഷിച്ച പോരൂർ കരുവാറ്റക്കുന്ന് മംഗലൻ അബുൽ നാസർ എന്ന മാനുവിന് കാലവർഷം ചതിച്ചതോടെ കൈപ്പനുഭവം. അര ഏക്കർ പറമ്പ് പാട്ടത്തിനെടുത്തായിരുന്നു കൈപ്പകൃഷി. നിറഞ്ഞ പന്തലിൽ വിളവെടുപ്പ് ആയപ്പോഴേക്കും വേനൽ കടുത്തതാണ് കർഷകന് തിരിച്ചടിയായത്. വെള്ളം നനച്ച് കൃഷി നിലനിർത്താൻ നോക്കിയെങ്കിലും വിജയിച്ചിട്ടില്ല. വള്ളികൾ പഴുക്കാൻ തുടങ്ങിയതോടെ വിളവ് നാലിലൊന്നായി കുറഞ്ഞതായി കർഷകൻ പറയുന്നു. ഭാര്യ ആമിനയുടെ സഹായത്തോടെയാണ് പാട്ടകൃഷി നടത്തുന്നത്. പന്തലിനും മറ്റുമായി 80,000 രൂപ ചെലവായി. വിളഞ്ഞ കൈപ്പ പകുതിയോളം കേടുവന്നു. കൃഷിഭവനിൽ നിന്ന് സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ചിത്രം കൂടെ - Wdr Krizi. Pavakka - caption: പോരൂർ കരുവാറ്റക്കുന്നിൽ മംഗലൻ മാനുവും ഭാര്യ ആമിനയും പാവക്ക കൃഷിയിടത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.