കൊയ്ത്തുത്സവത്തിൽ പങ്കുചേർന്ന് എൻ.എസ്.എസ് വളൻറിയർമാർ

വേങ്ങര: സ്കൂളിന് സമീപത്തെ കരനെൽ കൊയ്ത്തുത്സവത്തിൽ പങ്കുചേർന്ന് പി.പി.ടി.എം.വൈ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർ. മുതിർന്ന കർഷകനും പൊതു പ്രവർത്തകനുമായ കെ.പി. മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള കരനെൽ കൃഷിയുടെ കൊയ്ത്തുത്സവത്തിൽ സഹായികളായാണ് വിദ്യാർഥികൾ പങ്ക് ചേർന്നത്. വിദ്യാർഥികളായ മിൻഹാജ്, റാസി, ഫാത്തിമ റിൻഷി, ഫവാസ് തുടങ്ങിയവർ നേതൃത്വം നൽകി. കൊയ്ത്തുത്സവത്തി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ്, പി.ടി.എ പ്രസിഡൻറ് പൂക്കുത്ത് മുജീബ്, പ്രിൻസിപ്പൽ കാപ്പൻ ഗഫൂർ, കെ.ടി. ഹമീദ്, പ്രോഗ്രാം ഓഫിസർ ഇസ്മായിൽ സി.കെ. തുടങ്ങിയവർ പങ്കെടുത്തു. പടം: കരനെൽ കൊയ്ത്തുത്സവത്തിൽ പങ്കുചേർന്ന പി.പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.