സമയത്തിന് രക്തപരിശോധന നടക്കുന്നില്ല; താലൂക്ക് ആശുപത്രി ലാബിൽ വൻ തിരക്ക്

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രി ലാബിൽ രക്തപരിശോധനക്കും മറ്റും വൻ തിരക്ക്. യഥാസമയം പരിശോധന നടത്താത്തതിനാൽ ചികിത്സ വൈകുന്നതായും പരാതി. രോഗികളുടെ വർധനവും ലാബിലെ സൗകര്യക്കുറവും ജീവനക്കാരുടെ കുറവും കാരണം രക്തപരിശോധന ഫലം സമയത്തിന് കൊടുക്കാനാവുന്നില്ല. ദിവസേന 1500ലധികം രോഗികൾ ചികിത്സക്കെത്തുന്ന ഇവിടെ ലാബിലെത്തിയാൽ അടുത്ത ദിവസം വരാനാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഇതുകാരണം ചികിത്സ പൂർത്തിയാക്കാനാവാതെ മടങ്ങേണ്ടി വരുന്നതായും പരാതിയുണ്ട്. പകർച്ചവ്യാധികളും നിരവധി പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രക്തപരിശോധനയും മറ്റും അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുന്നതും യഥാസമയം റിസൾട്ട് ലഭിക്കാത്തതും രോഗികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പനി കൂടിവരുന്ന സാഹചര്യത്തിൽ രോഗം സ്ഥിരീകരിക്കാൻ രക്തപരിശോധന ഫലം ആവശ്യമാണെന്നിരിക്കെയാണ് രോഗികൾ ഇത്തരത്തിൽ പ്രയാസമനുഭവിക്കുന്നത്. ഇതോടെ പലരും ടൗണിലെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ പരിശോധന റിസൾട്ട് സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. ലാബിലെത്തുന്നവർക്കുള്ള പരിശോധനകൾ ഉടൻ ലഭ്യമാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ഫോട്ടോ: തിരൂരങ്ങാടി താലൂക്ക് ആശുപത്രി ലാബിൽ വിവിധ പരിശോധനകൾ നടത്താനായി എത്തിയവരുടെ തിരക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.