പരപ്പനങ്ങാടി: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ പരപ്പനങ്ങാടി മേഖലയിലെ വിവിധ ശാഖകളിൽ സംഘടിപ്പിച്ച ആഹ്വാനം ചെയ്തു. പരപ്പനങ്ങാടി ശാഖയിൽ വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം മലപ്പുറം വെസ്റ്റ് ജില്ല ട്രഷറർ ബശീർ കാടേങ്ങൽ അധ്യക്ഷത വഹിച്ചു. ഒട്ടുമ്മൽ ശാഖയിൽ വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് മുജീബ് ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. ചിറമംഗലം ശാഖയിൽ മണ്ഡലം സെക്രട്ടറി എൻ.കെ. സലീം ഉദ്ഘാടനം ചെയ്തു. ഉള്ളണം ശാഖയിൽ സലഫി മസ്ജിദ് ഖത്തീബ് ഹംസ ശാക്കിറും ചെട്ടിപ്പടിയിൽ അൽ ജുബൈൽ ഇസ്ലാഹി സെൻറർ ഭാരവാഹി കബീറും കൊടക്കാട് ശാഖയിൽ വിസ്ഡം സംസ്ഥാന പണ്ഡിത സമിതിയംഗം യു. കുഞ്ഞാലി മദനിയും ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.