വേങ്ങര

പ്രധാനാധ്യാപകരുടെ ഒരു മാസത്തെ വേതനം ദുരിതാശ്വാസ ഫണ്ടിലേക്ക് : ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായി നൽകാൻ തീരുമാനം. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വിശാലത്തി​െൻറ അധ്യക്ഷതയിൽ നടന്ന പ്രധനാധ്യാപകരുടെ യോഗത്തിലാണ് ഒരു മാസത്തെ ശമ്പളം നൽകാൻ തീരുമാനമായത്. ബി.ആർ.സി. കോഓഡിനേറ്റർ ഭാവന, കൃപാരാജ് എന്നിവർ സംസാരിച്ചു. രഘുമാസ്റ്റർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.