വേങ്ങര: അധ്യാപക ദിനത്തിൽ കുട്ടി അധ്യാപകർ കൗതുകമായി. കക്കാടംപുറം എ.ആർ നഗർ ഗവ. യു.പി സ്കൂളിലാണ് കുട്ടി ടീച്ചർമാർക്ക് അധ്യാപനത്തിന് അവസരമൊരുക്കിയത്. യൂനിഫോമിട്ട് നടന്ന ചേച്ചിമാരും ചേട്ടന്മാരും വേഷം മാറിയെത്തിയപ്പോൾ കുഞ്ഞുമുഖങ്ങളിൽ കൗതുകം നിറഞ്ഞു. ഗൗരവമൊട്ടും കുറയാതെ പുതിയ ടീച്ചർമാർ ക്ലാസ് ഏറ്റെടുത്തു. പ്രത്യേകമായി പരിശീലനം നേടിയ യു.പി ക്ലാസിലെ കുട്ടികളാണ് അധ്യാപകരായത്. മുഹമ്മദ് ഷഹിം, മുഖ്താർ, അൻസിൽ, നാഫിയ, നൂറ, ശിവപ്രിയ, ഹിബ, ഫിദ, റഷ, നിഷാന, ദിയ ഷെറി എന്നിവർ നേതൃത്വം നൽകി. അധ്യാപകദിന സംഗമം വർഡ് മെംബർ പി. യൂസുഫ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ.കെ. ബഷീർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.എ. ഹമീദ്, സീനിയർ അസിസ്റ്റൻറ് കെ. മുഹമ്മദ്, എസ്.ആർ.ജി കൺവീനർ പി.കെ അബ്ദുനാസർ, സ്റ്റാഫ് സെക്രട്ടറി പി.എ. ഇഖ്ബാൽ, അരീക്കൻ സക്കീർ, അഷ്റഫ്, ഷിനി, അഞ്ജലി, നൂർജഹാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.