കോഴിക്കോട്: മലബാറിലെ മികച്ച ക്ഷീരോല്‍പാദക സംഘത്തിന് കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഡോ. വർഗീസ് കുര്യന്‍ അവാർഡ് അട്ടപ്പാടി അഗളി മുണ്ടന്‍പാറ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്. ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഇൗ മാസം 10ന് വൈകീട്ട് നാലിന് ബാങ്കിെൻറ ചാലപ്പുറത്തെ സജന്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അട്ടപ്പാടിയിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കന്നുകാലി വളര്‍ത്തലിലും പാല്‍ ഉല്‍പാദന മേഖലയിലും മികച്ച പ്രവര്‍ത്തനമാണ് മുണ്ടന്‍പാറ ക്ഷീരോല്‍പാദക സംഘം നടത്തുന്നത്. വാര്‍ത്തസമ്മേളനത്തില്‍ ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി, പി. ദാമോദരൻ, എ. ശിവദാസ്, ടി.എം. വേലായുധന്‍, സി.ഇ. ചാക്കുണ്ണി, സാജു ജെയിംസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.