കോട്ടക്കൽ: ചെങ്ങന്നൂരിലെ പ്രളയബാധിതർക്ക് വൈദ്യപരിശോധന നടത്താൻ യാത്ര തിരിച്ച കോട്ടക്കൽ ആര്യവൈദ്യശാല മൊബൈൽ മെഡിക്കൽ യൂനിറ്റിെൻറ ഫ്ലാഗ് ഓഫ് മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യർ നിർവഹിച്ചു. ആദ്യഘട്ടത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പന്തളം, പാണ്ടനാട്, കൈപ്പട്ടൂർ എന്നീ സ്ഥലങ്ങളിലാണ് ക്യാമ്പ്. കുട്ടനാട്, ആലുവ, ചാലക്കുടി, വയനാട്, മലപ്പുറം ഭാഗങ്ങളിലും ക്യാമ്പ് സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി കൈകോർത്താണ് നടപടികൾ. ഡോ. പി.എം. വാര്യർ, ഡോ. കെ. മുരളീധരൻ, ഡോ. പി. ബാലചന്ദ്രൻ, ഡോ. കെ.ജി. പൗലോസ്, പി. രാജേന്ദ്രൻ, കെ.വി. രാമചന്ദ്രൻ, പി.എസ്. സുരേന്ദ്ര വാര്യർ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി നൽകിയ ആര്യവൈദ്യശാല ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് സ്വരൂപിച്ച പതിനഞ്ച് ലക്ഷത്തിലധികം രൂപയും നൽകിയിരുന്നു. മരുന്നുകളും സൗജന്യമായി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.