പാലക്കാട്: പ്രളയക്കെടുതിയിൽ ജനം വലഞ്ഞപ്പോൾ പലരും കന്നുകാലികളെ മറന്നു. എന്നാൽ, പ്രളയകാലത്ത് കന്നുകാലികൾക്കായി പ്രത്യേക ക്യാമ്പ് നടത്തി കാലിത്തീറ്റയും മറ്റ് പോഷകവസ്തുക്കളും വിതരണം ചെയ്താണ് മൃഗസംരക്ഷണ വകുപ്പ് കന്നുകാലികളുടെ സംരക്ഷണം ഉറപ്പുവരുത്തിയത്. ജില്ലയിലെ െതരഞ്ഞെടുക്കപ്പെട്ട 25 പ്രദേശങ്ങളിലാണ് കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കുമായി വിവിധ ദിവസങ്ങളിലായി നിരവധി ക്യാമ്പുകൾ വകുപ്പിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. കാലവർഷക്കെടുതിയിൽ ജില്ലയിൽ 65 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് മൃഗസംരക്ഷണമേഖലയിൽ ഉണ്ടായത്. പശു, എരുമ, കാള, കാലിത്തൊഴുത്തുകൾ, പന്നി, കാട, കോഴി, േബ്രായിലർ, താറാവ് എന്നിവക്ക് പുറമെ കാലിത്തീറ്റ, േബ്രായിലർ ഷെഡ്, പൗൾട്രി ഫാം, ആട്ടിൻകൂട്, ഫാം ഉപകരണങ്ങൾ തുടങ്ങി നിരവധി വസ്തുക്കളാണ് നഷ്ടമായത്. കർഷകർക്കുണ്ടായ നഷ്ടങ്ങളുടെ കണക്കെടുപ്പ് തദ്ദേശ സ്ഥാപനങ്ങൾ വഴിയും മൃഗാശുപത്രികൾ വഴിയും പുരോഗമിക്കുകയാണ്. കന്നുകാലികൾ നഷ്ടമായവർക്ക് നഷ്ടത്തിെൻറ തുക കണക്കാക്കി നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വകുപ്പ് സ്വീകരിച്ചുവരികയാണ്. പാലക്കാട്, ആലത്തൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലായി 570 കന്നുകാലികൾക്കായി 20,000 കിലോഗ്രാം കാലിത്തീറ്റയാണ് വിതരണം ചെയ്തത്. ഇതിനു പുറമെ കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കായി 23,000 കിലോഗ്രാം കാലിത്തീറ്റയും നൽകിയിട്ടുണ്ട്. ജില്ലയിലെ അഞ്ച് താലൂക്കുകളിലായി 2000 കന്നുകാലികൾക്ക് ഒരു കിലോഗ്രാം നിരക്കിൽ 2000 കിലോഗ്രാമും കോട്ടയം, തൃശൂർ ജില്ലകളിലേക്ക് 3500 കിലോഗ്രാമും ധാതുലവണമിശ്രിതം വിതരണം ചെയ്തു. തമിഴ്നാട്ടിൽനിന്ന് 17 ടണ്ണോളം കാലിത്തീറ്റയും ജില്ലയിൽ ലഭിച്ചിട്ടുണ്ട്. മലമ്പുഴയിലെ കോഴി വളർത്തൽ കേന്ദ്രത്തിൽനിന്ന് പ്രളയബാധിത വില്ലേജുകളിലേക്ക് വിതരണം ചെയ്തത് 50,000 മുട്ടകളാണ്. ജില്ലയിലെ 41 പഞ്ചായത്തുകളിലായാണ് മുട്ടകൾ വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.