പാലക്കാട്: കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിക്ടോറിയ കോളജിലെ നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. എസ്.എഫ്.ഐ പ്രവർത്തകരായ കെ.ബി. ബിനുശങ്കർ, എം. പൂർണിമ, എ.എച്ച്. അഭിരാം, ടി. ഐശ്വര്യ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും പ്രിൻസിപ്പലിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് സസ്പെൻഷൻ. അന്വേഷണവിധേയമായി ഈ മാസം 14 വരെയാണ് സസ്പെൻഷനെന്ന് പ്രിൻസിപ്പൽ എ. സഫിയ ബീവി പറഞ്ഞു. സസ്പെൻഷൻ കാലയളവിൽ അനുമതിയില്ലാതെ കോളജിൽ പ്രവേശിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. മാഗസിൻ എഡിറ്റർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുണ്ടായത്. മത്സരത്തിൽ കെ.എസ്.യുവിലെ സി.കെ. അജ്മൽ വിജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണൽ വേണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. എന്നാൽ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് റിട്ടേണിങ് ഓഫിസർ അറിയിച്ചെങ്കിലും ഇവർ സമ്മതിച്ചില്ല. പ്രതിഷേധമായി പ്രിൻസിപ്പൽ ഓഫിസ് ഉപരോധിച്ചു. എന്നാൽ ചർച്ചക്കൊടുവിൽ വീണ്ടും വോട്ടെണ്ണിയപ്പോഴും കെ.എസ്.യു സ്ഥാനാർഥിക്ക് ഭൂരിപക്ഷം ലഭിച്ചു. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കോളജ് യൂനിയൻ ചെയർമാനും മാഗസിൻ എഡിറ്ററും ഒഴികെയുള്ള സീറ്റുകളിൽ എസ്.എഫ്.ഐയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.