അത്യാഹിത വിഭാഗത്തിൽ ഡോക്ടറുടെ സേവനം ലഭ‍്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം നിലമ്പൂർ: പ്രളയശേഷം മേഖലയിൽ പകർച്ചവ‍്യാധികൾ പടർന്നുപിടിച്ച സാഹചര‍്യത്തിൽ ഒ.പി സമയം കഴിഞ്ഞും അത‍്യാഹിത വിഭാഗത്തിൽ ഡോക്ടറുടെ സേവനം ലഭ‍്യമാക്കണമെന്ന് ആവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി ജില്ല ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഒ.പി സമയം കഴിഞ്ഞാൽ വൻ തിരക്കാണ്. ചിലദിവസങ്ങളിൽ രോഗികൾക്ക് ഡോക്റെ കാണാൻ പോലും സാധിക്കാതെ മടങ്ങേണ്ടി വരുന്നു. ഒരുമാസത്തേക്കെങ്കിലും ഡോക്ടറുടെ സേവനം അത‍്യാഹിത വിഭാഗത്തിൽ ലഭ്യമാക്കണമെന്ന് സമരക്കാർ ആവശ‍്യപ്പെട്ടു. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയുടെ സഹായത്തോടെ ഡോക്ടറെ നിയമിക്കുന്ന കാര‍്യം പരിഗണിക്കാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഹമീദ് ഉറപ്പ് നൽകിയതോടെ സമരം അവസാനിച്ചിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ മൂർഖൻ കുഞ്ഞു, ഷാജഹാൻ പായംപാടം, എ.പി. അർജുൻ, മാനു മൂർഖൻ, സുബിൻ കല്ലേപാടം, ടി.എം.എസ്. ആസിഫ് എന്നിവർ നേതൃത്വം നൽകി. പടം:1- നിലമ്പൂർ ജില്ല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നാവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.