'വീട്ടിക്കുത്ത്-ചക്കാലക്കുത്ത് റോഡ് ഗതാഗതയോഗ്യമാക്കണം'

നിലമ്പൂര്‍: ഫയര്‍ ആൻഡ് െറസ്‌ക്യൂ സ്റ്റേഷനിലേക്ക് അടക്കമുള്ള സുപ്രധാന റോഡായ നിലമ്പൂര്‍ വീട്ടിക്കുത്ത്-ചക്കാലക്കുത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് മലയോരവികസന സമിതി സംസ്ഥാന പ്രസിഡൻറ് സിബി വയലില്‍ ആവശ‍്യപ്പെട്ടു. ചക്കാലക്കുത്ത് മന്നം സ്മാരക എന്‍.എസ്.എസ് കോളജ്, കൃഷിഭവന്‍, റെയിൽവേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കുള്ള പ്രധാനറോഡ് കൂടിയാണിത്. ഈ റോഡ് നന്നാക്കാനുള്ള നടപടി ആവശ‍്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിവേദനം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.