പൂക്കോട്ടുംപാടം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വില്ല്വത്ത് ക്ഷേത്രത്തില്‍ പാരായണ സമിതി ആഭിമുഖ്യത്തില്‍ ജപവും ഭാഗവത പാരായണവും നടത്തി. എം.പി. മോഹൻദാസ്, വി. രാജൻ, പി.വി. വാസുദേവൻ നായർ, വെട്ടഞ്ചേരി രാധാകൃഷ്ണൻ, എ.ജി. വിശ്വനാഥൻ, കൂരിക്കാട്ടിൽ വിലാസിനിയമ്മ എന്നിവർ നേതൃത്വം നൽകി. വിശേഷാൽ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി കെ.എം. ദാമോദരന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി വി.എം. ശിവപ്രസാദ് എമ്പ്രാന്തിരി, വി.എം. വിഷ്ണു പ്രദീപ് എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മികരായി. ക്ഷേത്ര ഭാരവാഹികളായ മറ്റത്തിൽ രാധാകൃഷ്ണൻ, കെ.പി. സുബ്രഹ്മണ്യൻ, കെ. സതീശൻ, ചക്കനാത്ത് ശശികുമാർ എന്നിവർ നേതൃത്വം നൽകി. അഞ്ചാംമൈല്‍ അമ്പലക്കുന്ന് സുബ്രഹ്മണ്യക്ഷേത്രത്തില്‍ രാവിലെ ഒമ്പതിന് നടന്ന ചടങ്ങ് ക്ഷേത്രം ശാന്തി കേശവന്‍ എമ്പ്രാന്തിരി ദീപപ്രോജ്ജ്വലം നടത്തി. ക്ഷേത്രം ശാന്തി വി.എം. വിപിനചന്ദ്രന്‍ എമ്പ്രാന്തിരി വിശേഷാല്‍ പൂജകള്‍ക്ക് മുഖ്യ കാര്‍മികനായി. വി.പി. രാമകൃഷ്ണന്‍, ഒ. ഗംഗാധരന്‍ എന്നിവര്‍ ആത്മീയ പ്രഭാഷണം നടത്തി. പ്രളയ ദുരിതത്തില്‍ മരിച്ചവർക്ക് പ്രാര്‍ഥന നടത്തി. കോമളവല്ലി, സൗദാമിനി എന്നിവര്‍ നാമജപത്തിന് നേതൃത്വം നല്‍കി. ഭാരവാഹികളായ പി.വി. നാരായണന്‍ നായര്‍, പി.വി. ബാലകൃഷ്ണന്‍, ഇ. വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍നിന്ന് പടിഞ്ഞാറേ വിഷ്ണു ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടത്തി. പ്രസാദ വിതരണവും നടന്നു. ക്ഷേത്രം ഭാരവാഹികളായ സുരേഷ് കൈപ്രം, കെ.ടി. ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തേള്‍പ്പാറ അയ്യപ്പ ക്ഷേത്രത്തില്‍ വിശേഷപൂകള്‍ക്ക് നാരായണന്‍ എമ്പ്രാന്തിരി കാർമികനായി. ഭാഗവത പാരായണം, നാമജപം, പ്രസാദ വിതരണം എന്നിവ നടന്നു. ഷാഹിമിന് സഹായവുമായി പാട്ടക്കരിമ്പ് തണല്‍ വാട്സ്ആപ് കൂട്ടായ്്മ പൂക്കോട്ടുംപാടം: അസ്ഥി പൊടിയുന്ന രോഗവുമായി ദുരിതമനുഭവിക്കുന്ന ആറു വയസ്സുകാരന്‍ മുഹമ്മദ് ഷാഹിമിനു ചികിത്സ സഹായത്തിന് ഇനി 'തണല്‍ വാട്സ് ആപ് കൂട്ടായ്മയുണ്ട്. പാട്ടക്കരിമ്പ് വടക്കന്‍ ഇല്യാസ് ഹസീന ദമ്പതികളുടെ മൂത്ത മകന്‍ മുഹമ്മദ് ഷാഹിമിന് രണ്ടുവയസ്സ് മുതലാണ് അസുഖം പിടിപ്പെട്ടത്. ഇരു കാലുകളിലുമായി 15 തവണ അസ്ഥികള്‍ പൊട്ടി. ഇരുകാലുകളും വളഞ്ഞതോടെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ശസ്ത്രക്രിയക്ക് അഞ്ചുലക്ഷത്തോളം രൂപ ചെലവുവരും. 18 വയസ്സുവരെ തുടര്‍ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇൗ നിര്‍ധന കുടുംബം ചികിത്സ പണം കണ്ടെത്തുന്നതിനെടെയാണ് സഹായഹസ്തവുമായി കൂട്ടായ്മ രംഗത്തുവന്നത്. പാട്ടക്കരിമ്പിലെ വിദേശത്തും സ്വദേശത്തുമുള്ള ആളുകളെ ഉള്‍പ്പെടുത്തിയാണ് വാട്സ്ആപ് കൂട്ടായ്മ രൂപവത്കരിച്ചത്. കൂടാതെ ഓരോ വീട്ടിലെയും ഒരംഗത്തിനെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി. 5.39 ലക്ഷം രൂപ ഇതുവരെ സ്വരൂപിച്ചു. പണം ലഭ്യമായതോടെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഷഹിമിെൻറ ചികിത്സ ആരംഭിക്കുമെന്ന് കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു. പാട്ടക്കരിമ്പില്‍ നടന്ന ധനസഹായ വിതരണ ചടങ്ങ് എസ്.ഐ പി. വിഷ്ണു ഉദ്ഘാടനം ചെയ്തു. തുക കുഞ്ഞാലന്‍കുട്ടി, അയ്യപ്പന്‍, ദേവസ്യ എന്നിവര്‍ക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗവും മുഹമ്മദ് ഷാഹിം ചികിത്സ സഹായ സമിതി ചെയര്‍പേഴ്‌സൻ കൂടിയായ കെ. മീനാക്ഷി അധ്യക്ഷത വഹിച്ചു. ഗ്രേഡ് എസ്.ഐ ജോർജ് ചെറിയാന്‍ ബോധവത്കരണ ക്ലാസെടുത്തു. സഹായ സമിതി കണ്‍വീനര്‍ എം.ടി. നാസര്‍ബാന്‍, റഫീഖ് ദാരിമി, കെ. കൃഷ്ണന്‍, അലവി മൗലവി, കെ.കെ. വീരാന്‍കുട്ടി, കെ. അന്‍വര്‍, ബാബു, പി. ബാവ, ഇ.വി. സമദ്, ടി.കെ. ബാപ്പുട്ടി, വി.പി. കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ ppm4 പാട്ടക്കരിമ്പില്‍ ഷാഹിം ചികിത്സ ധനസഹായ വിതരണ ചടങ്ങ് എസ്.ഐ പി. വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.