കൊളത്തൂരിൽ വീണ്ടും കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ

കൊളത്തൂർ: സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് 2.6 കിലോഗ്രാം കഞ്ചാവുമായി എത്തിയ രണ്ടുപേരെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂർ എസ്.ഐ സി.കെ. നൗഷാദും സംഘവും നടത്തിയ വാഹനപരിശോധനക്കിടെയാണ് പുത്തനങ്ങാടി സ്വദേശി കഴുങ്ങോളിപറമ്പിൽ ഹുസൈൻ എന്ന മാനു (28), വേങ്ങര ചേറൂർ സ്വദേശി കരുമ്പിൽ മുഹമ്മദ് മൻസൂർ (27) എന്നിവർ മാലാപറമ്പ് കുരിശുപള്ളിക്ക് സമീപത്തുനിന്ന് പിടിയിലായത്. ഓപറേഷൻ ക്ലീൻ കാമ്പസ് പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്ര​െൻറ കീഴിൽ രൂപവത്കരിച്ച സംഘമാണ് പ്രതികളെ പിടികൂടിയത്. അങ്ങാടിപ്പുറം, പുഴക്കാട്ടിരി ഭാഗങ്ങളിലെ ഏജൻറുമാർ മുഖേന വളാഞ്ചേരി, പുത്തനത്താണി എന്നിവിടങ്ങളിലെ മൊത്തക്കച്ചവടക്കാരിൽനിന്ന് കിലോക്ക് 15,000 രൂപ നിരക്കിൽ വാങ്ങിയതാണെന്നും ആന്ധ്രയിൽനിന്ന് ട്രെയിൻ മാർഗമെത്തിക്കാൻ ഏജൻറുമാരുണ്ടെന്നും പ്രതികൾ പറഞ്ഞു. കാറും കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതി ഹുസൈൻ പെരിന്തൽമണ്ണ, മങ്കട, കൊളത്തൂർ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. പുത്തനങ്ങാടിയിൽ കടയടച്ച് പോവുകയായിരുന്ന വ്യാപാരിയെ തമിഴ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി കാറും പണവും തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരനാണ്. ഒരു മാസത്തിനിടെ കൊളത്തൂർ പൊലീസ് വ്യത്യസ്ത കേസുകളിലായി 10 കിലോയിലധികം കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രത്യേക അന്വേഷണസംഘത്തിലെ എ.എസ്.ഐമാരായ സി.പി. മുരളി, വിവേകാനന്ദൻ, സി.പി.ഒമാരായ എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്, യു.പി. ഷറഫുദ്ദീൻ, മുഹമ്മദ് സജീർ, എം.കെ. മിഥുൻ, വി.പി. രാജേഷ്, ക്ലിൻറ് ജേക്കബ്, ഷംസുദ്ദീൻ, സത്താർ, മനോജ്, ഹോം ഗാർഡ് സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.