ഭാഷ അനുപാതത്തിലെ ന്യൂനതകള്‍ പരിഹരിക്കണം -ദേശീയ അറബി വിദ്യാർഥി സമ്മേളനം

തേഞ്ഞിപ്പലം: ഹയര്‍ സെക്കന്‍ഡറി രംഗത്തെ ഭാഷ അനുപാതത്തിലുള്ള ന്യൂനതകള്‍ പരിഹരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻറ്സ് ഓര്‍ഗനൈസേഷ‍ൻ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച ദേശീയ അറബി വിദ്യാർഥി സമ്മേളനം അഭിപ്രായപ്പെട്ടു. ഹൈസ്‌കൂള്‍ കഴിഞ്ഞ് ഹയര്‍ സെക്കന്‍ഡറി തലത്തിലെത്തുമ്പോള്‍ വിദ്യാർഥിക്ക് തെരഞ്ഞെടുക്കാവുന്ന ഭാഷ രണ്ടായി ചുരുക്കിയത് കാരണം അറബി, ഉർദു, സംസ്‌കൃതം തുടങ്ങിയ ഭാഷകള്‍ തഴയപ്പെടുന്ന സാഹചര്യമുണ്ട്. ന്യൂഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യയിലെ പ്രഫസർ ഹബീബുല്ല ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻറ്സ് സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. പി.പി. നസീഫ് അധ്യക്ഷത വഹിച്ചു. പി. അബ്ദുല്‍ ഹമീദ് എം.എൽ.എ മുഖ്യാതിഥിയായി. വിസ്ഡം യൂത്ത് പ്രസിഡൻറ് ഡോ. സി.എം. സാബിര്‍ നവാസ്, ജാമിഅ അല്‍ഹിന്ദ് അല്‍ ഇസ്ലാമിയ്യ ഡയറക്ടര്‍ ഫൈസല്‍ അഹ്മദ്, സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ പി.എം. ഷാഹുല്‍ ഹമീദ് എന്നിവർ സംസാരിച്ചു. സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാമ്പത്തിക സമാഹരണം നടത്തി. തുക സംസ്ഥാന ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.