ഡി.ടി.പി.സി മെല്ലെപ്പോക്ക് കേരളാംകുണ്ട് വിനോദകേന്ദ്രം ഇനിയും തുറന്നില്ല കരുവാരകുണ്ട്: ഉരുൾപൊട്ടലിൽ കേടുപാടുകളുണ്ടായ കേരളാംകുണ്ട് വിനോദസഞ്ചാര കേന്ദ്രം അടഞ്ഞുതന്നെ. സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം തുറക്കാനാവശ്യമായ നടപടി തുടങ്ങിയിട്ടില്ല. ഹെക്ടർ കണക്കിന് കൃഷി ഇല്ലാതാക്കിയ മണലിയാംപാടത്തെ ഉരുൾപൊട്ടലാണ് കേരളാംകുണ്ടിലും നാശംവിതച്ചത്. ഒന്നര കിലോമീറ്റർ അകലെയുണ്ടായ പ്രവാഹത്തിൽ കല്ലുകളും മരങ്ങളും ചളിയും കേന്ദ്രത്തിലെ കെട്ടിടം, പാലം, റോഡ് എന്നിവ ഉപയോഗശൂന്യമാക്കി. കവാടത്തിനും ചുമരുകൾക്കും ടോയ്‌ലറ്റുകൾക്കും കേടുപാടുണ്ടായി. ജല മോട്ടോർ ഒലിച്ചുപോയതിനാൽ വെള്ളം വിതരണം നിലച്ചു. ചോലയിലേക്ക് ഇറങ്ങുന്ന കിഴക്കുഭാഗത്തെ ഇരുമ്പു പാലത്തിെൻറ കൈവരി തകർന്നു. ഉൾഭാഗം മുഴുവൻ ചളി നിറഞ്ഞു. അറുപതടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിെൻറ ഗതി മാറി. വെള്ളം വീഴുന്ന കുഴിയിൽ കല്ലുകൾ നിറഞ്ഞു. അവധി ദിവസങ്ങളിലും മറ്റുമായി നൂറുകണക്കിന് പേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടെ എത്തിയിരുന്നു. ആഴ്ചകളായി അടച്ചിട്ടിട്ടും തുറക്കാൻ നടപടി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ സ്ഥലം സന്ദർശിച്ച് കേന്ദ്രം തുറക്കാൻ ഡി.ടി.പി.സിക്ക് നിർദേശം നൽകിയിട്ടുണ്ട്. Photo.. 1. കല്ലുകൾ നിറഞ്ഞ കേരളാംകുണ്ട് വെള്ളച്ചാട്ടം കുഴി 2. കേടുപാട് പറ്റിയ കേരളാംകുണ്ട് വിശ്രമ കേന്ദ്രം karuvarakundu keralamkundu vellachattam kuzhi karuvarakundu keralamkundu rest house
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.