തൃക്കലങ്ങോെട്ട ക്രമക്കേട് അന്വേഷിക്കാൻ നിർദേശം മലപ്പുറം: തൃക്കലങ്ങോട് പഞ്ചായത്തിലെ പ്രളയ നഷ്ടപരിഹാര ശിപാർശയിൽ സ്വജനപക്ഷപാതമുണ്ടായതായ ആരോപണം തദ്ദേശ ഭരണ എക്സിക്യൂട്ടിവ് എൻജിനീയർ അന്വേഷിക്കും. ചെറിയ നഷ്ടം മാത്രം സംഭവിച്ചവരുടേത് പെരുപ്പിച്ചുകാട്ടി പഞ്ചായത്ത് അസി. എൻജിനീയർ വൻ തുക ലഭ്യമാക്കാൻ ശിപാർശ ചെയ്തതായ വിവരം പുറത്തുവന്നതിനെത്തുടർന്ന് ജില്ല കലക്ടർ അമിത് മീണയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃക്കലങ്ങോട് ഒരു വീടിനുപിന്നില്‍ മണ്ണിടിച്ചിലുണ്ടായെങ്കിലും മുറ്റത്തു മാത്രമേ മണ്ണ് പതിച്ചുള്ളൂ. ഒമ്പതു കിടപ്പുമുറികളും 11 എ.സിയുമുള്ള വീടിെൻറ അറ്റകുറ്റപ്പണിക്ക് കണക്കാക്കിയിരിക്കുന്നത് 5,79, 225 രൂപയാണ്. വീടിനുപിന്നില്‍ വലിയഭിത്തി നിർമിക്കാനാണ് 5,40,000 രൂപയത്രെ. മണ്ണു നീക്കാൻ 10,000 രൂപയിൽ താഴെ മാത്രമേ ചെലവാകൂ. മറ്റൊരു വീടിെൻറ തറയിലേക്കോ ചുമരിലേക്കോ മണ്ണിടിഞ്ഞിട്ടില്ല. പക്ഷെ ഇവർക്ക് 3,86,150 രൂപ നഷ്ടം കൊടുക്കണമെന്നാണ് ശിപാര്‍ശ. പറമ്പിലേക്ക് മണ്ണുവീണെങ്കിലും കേടുപാടില്ലാത്ത മൂന്നാമതൊരു വീടിന് ഔദ്യോഗികമായി കണക്കാക്കിയ നഷ്ടം 3, 47,535 രൂപയാണ്. പഞ്ചായത്ത് അസി. എൻജിനീയർ വില്ലേജ് ഓഫിസർ വഴി സമർപ്പിക്കുന്ന റിപ്പോര്‍ട്ട് കാര്യമായ പരിശോധനകളില്ലാതെ പാസാക്കുകയാണ് രീതി. ഇതിനിടയിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ചില ഉദ്യോഗസ്ഥർ നടത്തുന്ന നീക്കം ജില്ല ഭരണകൂടം ഗൗരവത്തിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.