ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി ബസ്സ്റ്റാൻഡിനും പരിസരത്തുമുള്ള റോഡുകളില്‍ ട്രാഫിക് നിയന്ത്രണത്തിന് ഡിവൈഡർ സ്ഥാപിച്ചുതുടങ്ങി. നിലവിലെ ഡിവൈഡർ മറിഞ്ഞ് അപകടസാധ്യതയുണ്ടായതിനെ തുടര്‍ന്നാണ് ഉറപ്പുള്ളവ സ്ഥാപിക്കുന്നത്. ഇവ സ്ഥാപിക്കാൻ ചെലവുകൾ പരസ്യം മുഖേന സമാഹരിക്കും. ബസ്സ്റ്റാൻഡിന് മുന്നില്‍ കമാനം സ്ഥാപിക്കാനും നടപടിയായി. ഡിവൈഡറുകള്‍ സ്ഥാപിക്കുന്നത് നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത്, പി. രാംകുമാര്‍, പി. സുഭീഷ് എന്നിവർ പരിശോധിച്ചു. ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം വിസ്മൃതിയിലേക്ക് ഒറ്റപ്പാലം: ബ്രിട്ടീഷ് ഭരണത്തിെൻറ അപൂർവം ശേഷിപ്പുകളിലൊന്നായ ഒറ്റപ്പാലം താലൂക്ക് ഓഫിസ് കോമ്പൗണ്ടിലെ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം വിസ്മൃതിയിലേക്ക്. നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിച്ചുനീക്കി പുതിയവ സ്ഥാപിക്കാനൊരുങ്ങുകയാണ് അധികൃതർ. തിങ്കളാഴ്ച മുതൽ ഓഫിസ് പ്രവർത്തനം താൽക്കാലികമായി ആർ.എസ് റോഡിലെ ഹെഡ് പോസ്റ്റ് ഓഫിസിന് എതിർവശത്തെ മദീന ടവറിലേക്ക് മാറ്റുമെന്ന് സബ് രജിസ്ട്രാർ വി. സേതുമാധവൻ അറിയിച്ചു. 1895 സെപ്റ്റംബർ ഒന്നിനാണ് സബ് രജിസ്ട്രാർ ഓഫിസ് പ്രർത്തനം തുടങ്ങിയത്. കെട്ടിടത്തിന് സുരക്ഷ ഇല്ലാത്തതുമൂലം നിരവധി മോഷണം നടന്നിരുന്നു. ഒറ്റപ്പാലം നഗരസഭയും ലക്കിടി-പേരൂർ, അമ്പലപ്പാറ, അനങ്ങനടി, വാണിയംകുളം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പ്രവർത്തന പരിധി. വർഷത്തിൽ 5000-6000 രജിസ്ട്രേഷനുകളാണ് നടക്കുന്നത്. ഒന്നേകാൽ കോടി രൂപ ചെലവിൽ കൺസ്ട്രക്ഷൻ കോർപറേഷെൻറ നേതൃത്വത്തിലാണ് നിർമാണം. പടം: ഒറ്റപ്പാലത്തെ സബ് രജിസ്ട്രാർ ഓഫിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.