വീണ്ടും തലപൊക്കി മണൽ മാഫിയ

പാലക്കാട്: പ്രളയം സമ്പന്നമാക്കിയ പുഴയോരങ്ങളിൽ മണൽവാരൽ സംഘം സജീവമാകുന്നു. ജില്ലയിലെ മിക്ക നദികളിലും വലിയ അളവിലാണ് മണൽശേഖരം വന്ന് അടിഞ്ഞിരിക്കുന്നത്. ഇടവേളക്ക് ശേഷമാണ് പുഴയോരങ്ങളിൽ ഇത്രയധികം മണൽ വന്നടിയുന്നത്. ഭാരതപ്പുഴ, കുന്തിപ്പുഴ, കൽപാത്തി പുഴ, ഗായത്രി പുഴ, കോരയാർ പുഴ എന്നിവിടങ്ങളിലാണ് മണൽ നിറഞ്ഞത്. തോടുകളിലും മണൽ നിക്ഷേപം എത്തിയിട്ടുണ്ട്. മണൽ നിക്ഷേപം നദികൾക്ക് പുതുജീവനേകും എന്നു പ്രതീക്ഷിച്ചിടത്താണ് മണൽ വാരൽ സംഘങ്ങൾ സജീവമാകുന്നത്. പലയിടങ്ങളിലും വൻതോതിൽ മണൽകടത്തുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിയന്ത്രിച്ചില്ലെങ്കിൽ മണൽ മാഫിയ സജീവമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പുഴയുടെ നിലനിൽപ്പിനും നീരൊഴുക്കിനും കാടുകൾ വളരുന്നത് തടയാനും മണൽ നിക്ഷേപം ആവശ്യമാണ്. അതുകൊണ്ടുതന്നെ കർശന നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. പട്ടാമ്പി ഭാഗത്ത് ഉൾപ്പെടെ നടക്കുന്ന അനധികൃത മണലെടുപ്പ് രൂക്ഷമാകുന്ന സാഹചര്യം തടയാൻ പൊലീസ്, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി വില്ലേജുതല സമിതി രൂപവത്കരിച്ച് നിരീക്ഷിക്കുമെന്ന് കലക്ടർ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.