ഇന്ത്യ പോസ്​റ്റ്​ പേമെൻറ് ബാങ്ക് ജില്ലയിൽ തുടങ്ങി

പാലക്കാട്: ഇന്ത്യ പോസ്റ്റ് പേമ​െൻറ് ബാങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് വഴി പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. ഇതോടെ പേമ​െൻറ് ബാങ്ക് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം തത്സമയം വീക്ഷിക്കാൻ പാലക്കാട് മുഖ്യ തപാലാപ്പീസിൽ എൽ.സി.ഡി സംവിധാനം ഒരുക്കിയിരുന്നു. നിലവിലുള്ള പോസ്റ്റല്‍ സേവിങ് സ്‌കീം അതേപടി നിലനിര്‍ത്തിയാണ് ആർ.ബി.ഐയുടെ ഗൈഡ്‌ലൈനില്‍ പേമ​െൻറ് ബാങ്ക് സർവിസും പോസ്റ്റല്‍ ഡിപ്പാർട്മ​െൻറ് ആരംഭിച്ചത്. വാഹന, ഭവന വായ്പകള്‍ നല്‍കാനാകില്ലെങ്കിലും മറ്റ് ബാങ്കുകളുടെ വായ്പ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഇന്ത്യ പോസ്റ്റ് പേമ​െൻറ്സ് ബാങ്കിന് കഴിയും. കത്തുകള്‍ക്കൊപ്പം മൊബൈല്‍ ബാങ്കിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഗ്രാമങ്ങളില്‍ വീട്ടുമുറ്റത്ത് എത്തും. പോസ്റ്റ് ഓഫിസുകളിലെ സേവിങ്‌സ് സ്‌കീമിന് എ.ടി.എം കാര്‍ഡുകള്‍ ഏര്‍പ്പെടുത്തി പുതിയ മുഖം നല്‍കിയതിന് പിന്നാലെയാണ് ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ക്കായി പേമ​െൻറ് ബാങ്കും തപാല്‍ വകുപ്പ് ആരംഭിച്ചത്. ഒന്നര ലക്ഷത്തിലധികം പോസ്റ്റ് ഓഫിസുകളിലൂടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായി പോസ്റ്റ് ഓഫിസ് മാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.