കാട്ടാനശല്യം: കവളമുക്കട്ടയുടെ പാതയോരങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു

പൂക്കോട്ടുംപാടം: കാട്ടാനശല്യം രൂക്ഷമായ അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട പ്രദേശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. ഉണ്ണികുളം, വീരാളിമുണ്ട, ഗൈറ്റ്, പൊന്നാംകല്ല്, മേലെപീടിക തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുവിളക്കുകള്‍ സ്ഥാപിച്ചത്. ജനവാസകേന്ദ്രങ്ങളിൽ കാട്ടാനക്കൂട്ടം എത്തുന്നത് പതിവായ കവളമുക്കട്ട പ്രദേശങ്ങളിലെ പ്രധാന റോഡുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ വെള്ളിയാഴ്ച പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു. ആനശല്യമുള്ള ഈ പ്രദേശങ്ങളില്‍ പഞ്ചായത്ത് പ്രത്യേക പരിഗണന നല്‍കിയാണ്‌ 15 തെരുവുവിളക്കുകള്‍ ദ്രുതഗതിയില്‍ സ്ഥാപിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത പറഞ്ഞു. പാതയോരങ്ങളില്‍ തെരുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ പലരും ഏഴുമണിയോടെ നാട്ടിലിറങ്ങുന്ന കാട്ടാനകളുടെ മുന്നില്‍ അകപ്പെടുന്നതും ഇവിടെ പതിവാണ്. നാല് അധിക വാച്ചര്‍മാരെ നിയോഗിച്ചത് ആശ്വാസകരമായതായി നാട്ടുകാര്‍ പറയുന്നു. ചുള്ളിയോട് ഉണ്ണികുളത്ത് നടന്ന ചടങ്ങില്‍ പ്രസിഡൻറ് സി. സുജാത വിളക്കി​െൻറ സ്വിച്ച്ഓണ്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് നൊട്ടത്ത്‌ മുഹമ്മദ്‌, പഞ്ചായത്ത് അംഗങ്ങളായ അനിത രാജു, ടി. ശിവദാസന്‍, കെ. അജിഷ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രത്ന ഗോപി, മുന്‍ പഞ്ചായത്ത്‌ പ്രസിഡൻറ് എന്‍.എം. ബഷീര്‍, നാട്ടുകാരായ അനില്‍കുമാര്‍, കെ.എം. ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ ppm1 കവളമുക്കട്ട ഉണ്ണികുളത്ത് സ്ഥാപിച്ച തെരുവുവിളക്കി‍​െൻറ സ്വിച്ച്ഓണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.