കാളികാവ്: എലിപ്പനി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കാളികാവ് സി.എച്ച്.സിയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറയും മെഡിക്കൽ ഓഫിസറുടെയും നേതൃത്വത്തിലാണ് യോഗം ചേർന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച അടക്കാകുണ്ടിൽ ആരോഗ്യക്യാമ്പും സ്ക്വാഡ് പ്രവർത്തനവും നടക്കും. ചെങ്കോട്, കാളികാവ്, ചാഴിയോട്, കല്ലംകുന്ന്, വെന്തോടൻപടി, അഞ്ചച്ചവിടി, പൂങ്ങോട് എന്നിവടങ്ങളിലാന് ബോധവത്കരണം നടക്കുക. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിെൻറ ഭാഗമായി ഗുളിക വിതരണം, നോട്ടീസ് വിതരണം, ബോധവത്കരണം എന്നീ പ്രവർത്തനങ്ങൾ നടക്കും. phot കാളികാവ് സി.എച്ച്.സിയിൽ എലിപ്പനി ആരോഗ്യ ബോധവത്കരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.