തിരൂരങ്ങാടി: ദുരിതബാധിതർക്ക് സഹായഹസ്തവുമായി പറമ്പിൽപീടിക ഉദയ ക്ലബ്. കനത്ത പ്രളയത്തിൽ ഏറെ ദുരിതങ്ങൾ അനുഭവിച്ച വയനാട് പനമരം, നിലമ്പൂർ എരുമമുണ്ട, വാഴയൂർ പഞ്ചായത്തിലെ അഴിഞ്ഞിലം, കരിങ്കല്ലായി എന്നീ പ്രദേശങ്ങളിലേക്ക് ഭക്ഷണ കിറ്റ്, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, കിടക്കകൾ, മറ്റു അവശ്യസാധനങ്ങൾ എന്നിവയാണ് ക്ലബ് അംഗങ്ങൾ വിതരണം ചെയ്തത്. ജീവകാരുണ്യരംഗത്ത് വർഷങ്ങളോളമായി പ്രവർത്തിച്ച് വരുന്ന ക്ലബിെൻറ പ്രവർത്തനം പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമായി. വാഴയൂർ പഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ ചടങ്ങിൽ സംബന്ധിച്ചു. ക്ലബ് അംഗങ്ങളായ അൻവർ, അസ്കർ, ശാഫി, ശരീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.