തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിൽ വെള്ളപ്പൊക്ക ദുരന്തവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് നഷ്ടപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും ലഭ്യമാക്കാൻ തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ 10ന് അദാലത്ത് സംഘടിപ്പിക്കുന്നു. ആധാരം, ഇലക്ഷൻ ഐ.ഡി കാർഡ്, ആധാർ, പാസ്പോർട്ട്, എസ്.എസ്.എൽ.സി ബുക്ക്, മാർക്ക് ലിസ്റ്റുകൾ, ഹയർ സെക്കൻഡറി മാർക്ക് ലിസ്റ്റ്, യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വാഹനത്തിെൻറ ആർ.സി തുടങ്ങിയ എല്ലാ രേഖകളും നൽകുന്നതിന് അതത് വകുപ്പുകളുടെ കൗണ്ടറുകൾ അദാലത്തിൽ ഒരുക്കും. കൂടാതെ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ബാങ്ക് കൗണ്ടറുകളും ഉണ്ടാകും. തിങ്കളാഴ്ച നൽകാവുന്ന രേഖകളാണെങ്കിൽ അന്നുതന്നെ നൽകുകയും അല്ലാത്തവ പിന്നീട് നൽകുന്നതുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.