തിരൂരങ്ങാടി: മൂന്നക്ക നമ്പർ ലോട്ടറി വിൽപന നടത്തിയ രണ്ടുപേർ പൊലീസിെൻറ പിടിയിലായി. ചെറുമുക്ക് പള്ളിക്കത്തായം സ്വദേശി ചാത്തനാട്ടിൽ ഷറഫുദ്ദീൻ (35), കാച്ചടിക്കൽ അത്തിയേക്കൽ വിവേകാനന്ദൻ (35) എന്നിവരെയാണ് തിരൂരങ്ങാടി എസ്.ഐ നൗഷാദ് ഇബ്രാഹിമും സംഘവും പിടികൂടിയത്. വിവേകാനന്ദനെ കരുമ്പിൽ വെച്ചും ഷറഫുദ്ദീനെ ചെമ്മാട് വെച്ചുമാണ് പിടികൂടിയത്. ഇവരിൽനിന്ന് 10,250 രൂപ കണ്ടെടുത്തു. സി.പി.ഒമാരായ കെ. സുധീഷ്, മന്മഥൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.