തിരൂരങ്ങാടി: ജീവനക്കാര്‍ എത്താത്തതിനെ തുടർന്ന് നാട്ടുകാര്‍ വില്ലേജ് ഓഫിസ് ഉപരോധിച്ചു. മൂന്നിയൂര്‍ വില്ലേജ് ഓഫിസിലാണ് ജീവനക്കാര്‍ തോന്നിയപോലെ ഓഫിസിലെത്തുന്നത്. ഓഫിസിന് മുന്നില്‍ രാവിലെ മുതല്‍ കാത്തുനിന്നവർ 11 മണി കഴിഞ്ഞിട്ടും ജീവനക്കാര്‍ എത്താതായതോടെയാണ് പ്രതിഷേധങ്ങളിലേക്ക് നീങ്ങിയത്. ആറുപേരിൽ ഒരാള്‍ മാത്രമാണ് ജോലിക്കെത്തിയത്. നികുതി, വിദ്യാഭ്യാസ അടിയന്തര ആവശ്യങ്ങള്‍ നിലനില്‍ക്കെയാണ് ജീവനക്കാരുടെ അലംഭാവം. രാവിലെ നൂറോളം ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തിയത്. തുടർന്ന് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരും എത്തി. താലൂക്ക് സഭകളിലും മറ്റും വിഷയം അവതരിപ്പിച്ചിട്ടും വില്ലേജ് ഓഫിസിെൻറ ദുരവസ്ഥക്ക് പരിഹാരമായിട്ടില്ലെന്ന് ജില്ല പഞ്ചായത്ത് അംഗം ബക്കര്‍ ചേര്‍ന്നൂര്‍ പറഞ്ഞു. ജീവനക്കാരെ സസ്‌പെന്‍ഷന്‍ ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ജീവനക്കാര്‍ വൈകിയെത്തുന്ന നടപടി തുടർന്നാൽ ശക്തമായ സമരം നടത്തുെമന്ന് ഡി.വൈ.എഫ്.ഐയും അറിയിച്ചു. മൂന്നിയൂർ വില്ലേജ് വികസിപ്പിക്കുക, വിഭജിക്കുക എന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മൊയ്തീൻകോയ വെളിമുക്ക് പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ െഡപ്യൂട്ടി തഹസിൽദാര്‍ ശ്രീകുമാര്‍ എത്തി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറിയത്. ഫോട്ടോ: ജീവനക്കാര്‍ എത്താത്തതിനെ തുടർന്ന് നാട്ടുകാര്‍ മൂന്നിയൂര്‍ വില്ലേജ് ഓഫിസ് ഉപരോധിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.