അതിജീവനത്തിെൻറ കരുത്തിന് സ്നേഹാദരം തിരൂരങ്ങാടി: അതിജീവനത്തിെൻറ കരുത്തിന് വെളിമുക്ക് പാലിയേറ്റിവ് സെൻററിെൻറ സ്നേഹാദരം. നാലാം വയസ്സിൽ ബാധിച്ച മസ്കുലാർ ഡിസ്ട്രോഫിയുമായി പൊരുതി പതറാതെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പാലിയേറ്റിവ് അംഗം ഫാസിലിനുൾപ്പെടെ ഉന്നതവിജയം നേടിയ വിദ്യാർഥികളെ വെളിമുക്ക് പാലിയേറ്റിവ് സെൻറർ ആദരിച്ചു. പാലിയേറ്റിവ് പ്രവർത്തകർക്കും വിദ്യാർഥികൾക്കും പ്രചോദനമായി ഫാസിൽ തെൻറ അനുഭവങ്ങൾ പങ്കുവെച്ചു. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കടവത്ത് മൊയ്ദീൻകുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം. അലി, ഇറക്കുത്ത് അബ്ദുറഹ്മാൻ, കെ. റാഷിദ്, പ്രഭാകരൻ ആലുങ്ങൽ, റഈസ് ഹിദായ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.പി. യൂനുസ് സ്വാഗതവും യൂനുസ് സലീം നന്ദിയും പറഞ്ഞു. ഫോട്ടോ: 1) വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ വെളിമുക്ക് പാലിയേറ്റിവ് സെൻറർ ആദരിച്ചപ്പോൾ 2) എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പാലിയേറ്റിവ് അംഗം ഫാസിലിന് പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.