തിരൂരങ്ങാടി: സി.ഐ.ടി.യു സ്ഥാപകദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി ചെമ്മാട് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. കാടുകൾ വെട്ടിത്തെളിച്ച് മാലിന്യം നീക്കം ചെയ്തു. വർഷങ്ങളായി വൃത്തിഹീനമായിക്കിടന്ന മൂന്ന് ശൗചാലയം വൃത്തിയാക്കി. ഏരിയ സെക്രട്ടറി സി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കെ. രാമദാസ്, ഇ.പി. പ്രമോദ്, കെ. ചന്ദ്രൻ, എം. സമീർ, ഇ.പി. അനിൽ, സഹീർ മച്ചിങ്ങൽ, ഇ.പി. മനോജ് എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് പതാക ഉയർത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. സി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ഫോട്ടോ: സി.ഐ.ടി.യു തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി ചെമ്മാട് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.