പാലക്കാട്: കേരള സ്റ്റേറ്റ് കർഷകതൊഴിലാളി യൂനിയൻ (കെ.എസ്.കെ.ടി.യു) രൂപവത്കരണത്തിെൻറ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീളുന്ന ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കോട്ടമൈതാനത്ത് ഭരണപരിഷ്കാര കമീഷൻ ചെയർമാനും കെ.എസ്.കെ.ടിയു പ്രഥമ സംസ്ഥാന പ്രസിഡൻറുമായ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. 1957ലെ ജനകീയ സർക്കാറിെൻറ രൂപവത്കരണത്തിൽ കർഷക െതാഴിലാളികൾ വഹിച്ച പങ്ക് വളരെ വലുതാെണന്ന് അദ്ദേഹം പറഞ്ഞു. കുത്തക ബൂർഷ്വാസിക്കും നവലിബറൽ സാമ്പത്തിക മേഖലക്കും ഭൂമി ഏെറ്റടുക്കുന്ന മോദി സർക്കാറിെൻറ പദ്ധതിക്ക് ബദലാകാൻ കാർഷിക മേഖല പുനഃസംഘട പദ്ധതിക്ക് കഴിയണമെന്നും വി.എസ്. പറഞ്ഞു. പഴയകാല നേതാക്കളെ യോഗം ആദരിച്ചു. ടി.എൻ. കണ്ടമുത്തൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂനിയൻ സെക്രട്ടറി എ. വിജയരാഘവൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ, എൻ.ആർ. ബാലൻ, ബി. രാഘവൻ എന്നിവർ സംസാരിച്ചു. ആർ. ചിന്നകുട്ടൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.