എം.എസ്​.പി ഇംഗ്ലീഷ്​ മീഡിയം സ്​കൂളിൽ സോളാർ പവർ യൂനിറ്റ്​ ഉദ്​ഘാടനം ചെയ്​തു

മലപ്പുറം സർക്കാറി​െൻറ ഉൗർജ സംരക്ഷണ, ഉൽപാദന പ്രോജക്ടി​െൻറ ഭാഗമായി ദിവസേന 40 മുതൽ 60 യൂനിറ്റ് വരെ വൈദ്യുതി ഉൽപാദന ക്ഷമതയുള്ള 15 കിലോ വാട്ടി​െൻറ പവർ സോളാർ യൂനിറ്റ് എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എം.എസ്.പി കമാൻഡൻറ് പി.വി. വിൽസൺ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ സ്കൂളുകളിൽ ആദ്യമായി സ്ഥാപിച്ച ഇൗ പവർ സോളാർ യൂനിറ്റിന് 15 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. ചടങ്ങിൽ എം.എസ്.പി ഡെപ്യൂട്ടി കമാൻഡൻറ് കുരികേശ് മാത്യൂ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ടി.ജി. അനിത, അസിസ്റ്റൻറ് കമാൻഡൻറുമാരായ ടി. ശ്രീരാമ, ഹബീബ് റഹ്മാൻ, കെ.പി.ഒ.എ പ്രസിഡൻറ് ടി.എം. കുഞ്ഞായി, കേരള പൊലീസ് അസോസിഷേൻ പ്രസിഡൻറ് എം. ബിജേഷ്, കെ.എസ്.ഇ.ബി എൻജിനീയർ സുരേഷ്, േപ്രാജക്ട് മാനേജർ നിഷാദ് (ടാറ്റ പവർ സോളാർ) എന്നിവർ സംസാരിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് നൗഷാദ് മാമ്പ്ര നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.