പാലക്കാട്: അർഹരായ മുഴുവൻ വിദ്യാർഥികൾക്കും യാത്ര ഇളവ് അനുവദിക്കാൻ കലക്ടർ ഡോ. പി. സുരേഷ് ബാബുവിെൻറ അധ്യക്ഷതയിൽ ചേർന്ന ജില്ല സ്റ്റുഡൻറ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ തീരുമാനമായി. എല്ലാ വിദ്യാർഥികൾക്കും മികച്ച യാത്ര സാഹചര്യം ഒരുക്കണമെന്ന്് കലക്ടർ പറഞ്ഞു. പാരലൽ കോളജുകൾക്ക് അതത് താലൂക്കുകളിലെ ആർ.ടി.ഒ ഓഫിസിൽനിന്ന് കാർഡ് വിതരണം ചെയ്യും. ഇതിനായി സ്ഥാപന മേധാവികൾ നിശ്ചിത ഫോറത്തിൽ വിദ്യാർഥികളുടെ വിവരങ്ങൾ സമർപ്പിക്കണം. കോഴ്സ് കാലാവധിക്ക് അനുസരിച്ചാണ് കൺസെഷൻ കാർഡ് വിതരണം ചെയ്യുകയെന്ന്് ആർ.ടി.ഒ ടി.സി. വിനോദ് പറഞ്ഞു. വിദ്യാർഥികൾ കയറുന്നതിന് മുമ്പ് ബസ് എടുക്കുന്നതടക്കമുള്ള വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സ്വകാര്യ ബസുകൾ ഒരു കാരണവശാലും കൺസെഷൻ കാർഡുകൾ വിതരണം ചെയ്യാൻ പാടില്ല. ബസ്സ്റ്റാൻഡ് അടക്കമുള്ള പ്രധാന സ്ഥലങ്ങളിൽ വിദ്യാർഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ പൊലീസിനെ നിയോഗിക്കാനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ വിദ്യാർഥി പ്രതിനിധികൾ, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.