നിലമ്പൂർ: അടച്ചിട്ട വീട് കുത്തിത്തുറന്ന് 25 പവൻ ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിലെ പ്രതികളെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കുപ്രസിദ്ധ മോഷ്ടാക്കളായ മഞ്ചേരി കവളങ്ങോട് അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസ് (51), മേലാറ്റൂർ പട്ടിക്കാട് പാലക്കത്തൊടി കൂറ്റമ്പാറ വീട്ടിൽ അബ്ദുൽ ഹമീദ് എന്ന സുഡാനി ഹമീദ് (35) എന്നിവരെയാണ് നിലമ്പൂർ സി.ഐ കെ.എം. ബിജു കസ്റ്റഡിയിൽ വാങ്ങിയത്. നിലമ്പൂർ ജില്ല ആശുപത്രിക്ക് സമീപത്തെ തെക്കേതിൽ ആശ ജയരാജിെൻറ വീട്ടിൽ ഏപ്രിൽ 25ന് രാത്രിയാണ് ഇരുവരും വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത്. മേയ് 16നാണ് ഇരുവരും പൊലീസ് പിടിയിലായത്. കോടതി റിമാൻഡ് ചെയ്ത പ്രതികളെ തിങ്കളാഴ്ചക്ക് വരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ അനിൽകുമാറിനെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി 200ഓളം കേസുകളുള്ളതായി പൊലീസ് പറഞ്ഞു. മോഷണക്കേസുകളിൽ ജയിലിലടക്കപ്പെട്ട് മൂന്ന് മാസം മുമ്പ് പുറത്തിറങ്ങിയ ഇരുവരും 25ഓളം മോഷണക്കേസുകൾ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. മോഷണ മുതലുകൾ കണ്ടെത്താനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. കൂടാതെ പ്രതികൾ നടത്തിയ വേറെയും കേസുകൾ തെളിഞ്ഞിട്ടുണ്ടെന്ന് സി.ഐ കെ.എം. ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.