വിദ്യാർഥികൾ സിലബസിന്​ പുറത്തു നിന്ന് പഠിക്കാൻ ശ്രമിക്കണം ^സ്​പീക്കർ

വിദ്യാർഥികൾ സിലബസിന് പുറത്തു നിന്ന് പഠിക്കാൻ ശ്രമിക്കണം -സ്പീക്കർ മലപ്പുറം: അറിവുകളുടെ മഹാവിസ്ഫോടനം നടക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാർഥികൾ സിലബസിന് പുറത്ത് നിന്നുള്ളത് പഠിക്കാൻ ശ്രമിക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികളെയും നൂറ് ശതമാനം കൈവരിച്ച സ്കൂളുകളെയും അനുമോദിക്കാൻ ജില്ല പഞ്ചായത്ത് മലപ്പുറം ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം, വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർഥികളെയാണ് ബുധനാഴ്ച അനുമോദിച്ചത്. തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർഥികളെ തിരൂർ ടൗൺ ഹാളിൽ വ്യാഴാഴ്ച ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയവർ ജില്ലയിലാണ്. എസ്.എസ്.എൽ.സി പരീക്ഷയിൽ 5702 കുട്ടികൾക്കും പ്ലസ് ടു പരീക്ഷയിൽ 1935 കുട്ടികൾക്കും മുഴുവൻ എ പ്ലസ് ലഭിച്ചു. സമാപന ചടങ്ങ് പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ എന്നിവർ വിദ്യാർഥികളെ ആദരിച്ചു. സിവിൽ സർവസ് ജേതാവ് ജുനൈദ്, ഉമ്മർ അറക്കൽ, കെ.പി. ഹാജറുമ്മ, അനിത കിഷോർ, സലീം കുരുവമ്പലം, എ.കെ. അബ്ദുറഹ്മാൻ, ടി.കെ. റഷീദലി, ടി.പി. അഷ്റഫലി, പി.ആർ. രോഹിൽ നാഥ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുധാകരൻ സ്വാഗതവും വിജയഭേരി കോഓഡിനേറ്റർ ടി. സലീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.