ചെർപ്പുളശ്ശേരി: ആരോഗ്യ, സേവന, ചികിത്സ രംഗത്ത് ജനകീയ ബദലെന്ന ആശയത്തോടെ ഒമ്പത് വർഷമായി പ്രവർത്തിക്കുന്ന ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിക്ക് സ്വന്തമായി പണിയുന്ന കെട്ടിടത്തിെൻറ ശിലാസ്ഥാപനം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ സ്പീക്കർ പി. രാമകൃഷ്ണൻ ശിലാസ്ഥാപനം നിർവഹിക്കും. പി.കെ. ശശി എം.എൽ.എ അധ്യക്ഷത വഹിക്കും. ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിൽ 1.10 ഏക്കറിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് നിർമിക്കുന്നത്. ഏഴുകോടി െചലവ് പ്രതീക്ഷിക്കുന്ന 30,000 ചതുരശ്രയടി വരുന്ന കെട്ടിടമാണ് നിർമിക്കുക. വാർത്തസമ്മേളനത്തിൽ ചെയർമാൻ പി.എ. ഉമ്മർ, വൈസ് ചെയർമാർ കെ. ബാലകൃഷ്ണൻ, മാനേജർ ഗോവിന്ദൻ കുട്ടി, സെക്രട്ടറി ജിതേഷ് എന്നിവർ പങ്കെടുത്തു. അധ്യാപക ഒഴിവ് അലനല്ലൂര്‍: അലനല്ലൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ലൈവ് സ്റ്റോക്ക് മാനേജ്മെൻറ്, വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഡയറി ടെക്‌നോളജി, വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ലൈവ് സ്റ്റോക്ക് മാനേജ്മെൻറ്, വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഡയറി ടെക്‌നോളജി, നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഫിസിക്‌സ്, നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ എൻറര്‍പ്രനര്‍ഷിപ് മാനേജ്മെൻറ് എന്നീ അധ്യാപക തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം വെള്ളിയാഴ്ച രാവിെല 10ന് വി.എച്ച്.എസ്.സി ഓഫിസില്‍ നടക്കും. ഫോൺ: 04924 262999.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.