നിപ: ആശങ്കയും ഭീതിയും അകറ്റണം ^ലീഗ്

നിപ: ആശങ്കയും ഭീതിയും അകറ്റണം -ലീഗ് മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ച ജില്ലയില്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ വേണമെന്ന് മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി യു.എ. ലത്തീഫ് ആവശ്യപ്പെട്ടു. ജനങ്ങളില്‍ വ്യാപകമായ ആശങ്കയും ഭിതിയും അകറ്റണം. പനി വ്യാപനം തടയണം. നിരവധി പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. മതിയായ സൗകര്യം യുദ്ധകാലാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തണം. ആരോഗ്യവകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ജില്ലയില്‍ കൂടുതല്‍ എത്തിക്കണമെന്നും ലത്തീഫ് വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.