(((റമദാൻ വിശേഷം))) റമദാൻ, സ്വാർഥത തൊട്ടുതീണ്ടാത്ത അനുഷ്​ഠാനം

മണ്ണൂർ രാജകുമാരനുണ്ണി (കർണാടക സംഗീതജ്ഞൻ, ചലച്ചിത്ര പിന്നണി ഗായകൻ, മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാര ജേതാവ്) ഒറ്റപ്പാലം: സ്വാർഥത തൊട്ടുതീണ്ടാത്ത അനുഷ്‍ഠാനമാണ് റമദാനിലെ ഉപവാസം. ഇഷ്ടവിഭവങ്ങൾ കൈയെത്തും അകലത്തിൽ ഉണ്ടായിരിക്കെ പ്രഭാതം മുതൽ പ്രദോഷം വരെ ഒരുമാസം അനുഷ്ഠിക്കുന്ന വ്രതത്തിന് സർവശക്ത​െൻറ പ്രതിഫലം സുനിശ്ചിതമെന്നതിന് സംശയം വേണ്ട. ലോകപരിപാലകനായ അല്ലാഹുവി​െൻറ പ്രീതിമാത്രം ലക്ഷ്യമിട്ടുള്ള വ്രതാനുഷ്ഠാനം സഹജീവികളുടെ വിശപ്പി​െൻറ ആധിക്യം തൊട്ടറിയാനുള്ള അവസരം കൂടിയാണ്. ദുബൈയിലെ മലയാളി സ്കൂളിലെ എസ്.എസ്.എൽ.സി പരീക്ഷക്ക് ഡെപ്യൂേട്ടഷനിൽ റാസൽഖൈമയിലേക്ക് സംസ്ഥാന സർക്കാർ എന്നെ അയച്ചത് ഒരു റമദാൻ മാസത്തിലായിരുന്നു. പള്ളികളിൽ നിന്നുള്ള ചിട്ടയായ നിരന്തര പ്രാർഥന എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. ഭൂമിയിലെ വിശ്വാസി സമൂഹം കൂട്ടമായി വ്രതമനുഷ്ഠിച്ച് നടത്തുന്ന ചിട്ടയായ പ്രാർഥനകൾ വാനലോകത്തെത്തി സംപ്രീതനായ സർവശക്തൻ നൽകിയ വരദാനമാണ് നാടി​െൻറ അഭിവൃദ്ധി രൂപത്തിൽ ദർശിക്കുന്നതെന്ന എ​െൻറ ചിന്തയെ സ്വാധീനിക്കുംവിധം അതത്ര ശക്തമായിരുന്നു. അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ഒന്ന് ദാനമാണെന്ന് ഞാൻ വായിച്ചിട്ടുണ്ട്. റമദാനിൽ വിശ്വാസികൾ നടത്തുന്ന ദാനത്തിലും സ്വാർഥത കാണാനാകില്ല. ദൈവപ്രീതി മാത്രമാണ് ഓരോ വിശ്വാസിയും ലക്ഷ്യമിടുന്നത്. ചിട്ടയായ വ്രതാനുഷ്ഠാനം മനുഷ്യരിൽ ആത്മീയത വളർത്തുന്നതോടൊപ്പം നല്ല മാനവരാശിയെ വാർത്തെടുക്കാനും സഹായകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.