നിപ വൈറസ്​: വ്യവസായ മേഖലയിൽ ജാഗ്രത നിർദേശം

പാലക്കാട്: സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട്ട് നിപ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പി​െൻറ കർശന ജാഗ്രത നിർദേശം. സംസ്ഥാനത്ത് നിപ വൈറസ് മൂലം മരണം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. വ്യവസായ മേഖലയിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് നിരീക്ഷണം തുടങ്ങിയതായി അധികൃതർ പറഞ്ഞു. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായെത്തുന്ന രോഗികൾക്ക് പ്രത്യേക പരിചരണം നൽകാനും വിശദ പരിശോധന നടത്താനും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുൾെപ്പടെയുള്ളവർക്ക് നിർദേശം നൽകി. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള മേഖലകളിൽ വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കും. പകർച്ചവ്യാധികൾ പടരാതിരിക്കാനാണ് നടപടി. തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ കമ്പനി മേധാവികൾക്കും കരാർ ഏജൻസികൾക്കും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പലപ്പോഴും വ്യവാസയ മേഖലയിലുള്ള അസുഖബാധിതരായ തൊഴിലാളികൾ സ്വയം ചികിൽസ നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പനിബാധിതർ സ്വയം ചികിത്സ നടത്തരുെതന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും വീടുകളിലും അടുത്ത ദിവസങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തും. വീടുകളിൽ ഉപയോഗിക്കുന്ന ശുദ്ധജല സ്രോതസ്സുകളിലും ശുചിത്വം ഉറപ്പാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.