ഖുർആൻ മത്സരം; റോഷൻ അഹമദ് ദുബൈയിലേക്ക് യാത്രതിരിച്ചു

ഒറ്റപ്പാലം: ദുബൈയിൽ നടക്കുന്ന 22ാമത് ഇൻറർനാഷനൽ ഹോളി ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുക്കാനായി ഒറ്റപ്പാലം കോതകുര്‍ശ്ശി അബ്ദുല്ല ഹിഫ്ളുല്‍ ഖുർആൻ കോളജ് വിദ്യാർഥി റോഷൻ അഹമദ് യാത്രതിരിച്ചു. ഞായറാഴ്ച രാവിലെ കരിപ്പൂരിൽനിന്ന് വിമാനമാർഗമാണ് പോയത്. 104 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ പ്രതിനിധിയാണ് റോഷൻ അഹമദ്. ഖുർആൻ മനഃപാഠമാക്കിയ 21 വയസ്സില്‍ താഴെയുള്ളവരാണ് മത്സരത്തിൽ മാറ്റുരക്കുക. ദുബൈ ഭരണകൂടം ആതിഥ്യമരുളുന്ന പരിപാടിക്ക് മേയ് 23 മുതല്‍ തുടക്കമാകും. ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ പാരായണ മത്സരമാണിത്. ദുബൈ ഭരണാധികാരി 22 വർഷം മുമ്പ് നടപ്പാക്കിയതാണ് ദുൈബ ഇൻറർനാഷനൽ ഹോളി ഖുർആൻ അവാർഡ്. ഒന്നാംസ്ഥാനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭക്ക് രണ്ടര ലക്ഷം ദിർഹം (46 ലക്ഷം രൂപ) അവാർഡ് തുകയായി ലഭിക്കും. മത്സരാർഥികൾക്ക് പതിനായിരം ഡോളറും വിമാനടിക്കറ്റും ഹോട്ടൽ താമസവും അവാർഡ് കമ്മിറ്റി നൽകും. 16കാരനായ റോഷൻ രണ്ടു വർഷമെടുത്താണ് അബ്ദുല്ല ഹിഫ്ളുല്‍ ഖുർആൻ കോളജിൽനിന്ന് ഹിഫ്ള് പൂർത്തിയാക്കിയത്. ഇതോടൊപ്പം എഴുതിയ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും റോഷൻ എ പ്ലസ് കരസ്ഥമാക്കി. കോഴിക്കോട് സ്വദേശികളായ ഷംസുദ്ദീൻ-മുംതാസ് ദമ്പതികളുടെ മകനാണ്. പടം: റോഷൻ അഹമ്മദ് (16)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.