നോവല്‍ പ്രകാശനം ചെയ്തു

ചെര്‍പ്പുളശ്ശേരി: മോഴിക്കുന്നം ദാമോദരന്‍ നമ്പൂതിരി എഴുതിയ ആട്ടം ലഘു. കലാമണ്ഡലം കൽപിത സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന് കോപ്പി നല്‍കി ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി.കെ. സുധാകരന്‍ പ്രകാശനം ചെയ്തു. നന്മ സാസ്‌കാരിക കേന്ദ്രം ചെയര്‍മാന്‍ പി.വി. ഹംസ അധ്യക്ഷത വഹിച്ചു. വിവിധ ബഹുമതികള്‍ നേടിയ പ്രഫ. ഞായത്ത് ബാലന്‍, ഡോ. കെ.കെ. സുന്ദരേശന്‍, പി.വി. ഹംസ, ജൈവ കര്‍ഷക അവാര്‍ഡ് ജേതാവ് സി.എം. മാധവനുണ്ണി ഓങ്ങല്ലൂര്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രഫ. ഞായത്ത് ബാലന്‍, ചന്ദ്രന്‍ കൂരിക്കാട്ടില്‍, സി.എം. മാധവനുണ്ണി ഓങ്ങല്ലൂര്‍, ടി.കെ. രത്‌നാകരന്‍, എന്‍. പീതാംബരന്‍, സി. മോഹന്‍ദാസ്, വേണു പുഞ്ചപ്പാടം, ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. caption ആട്ടം നോവൽ പ്രകാശനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.കെ. സുധാകരൻ പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.