കൂറ്റനാട്: മണ്ണെടുപ്പിനെ ചൊല്ലി പടിഞ്ഞാറങ്ങാടിയിൽ സംഘർഷം. ഞായറാഴ്ച വൈകീട്ടാണ് സംഭവം. സംഘർഷത്തിൽ പരിക്കേറ്റ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ മണ്ണെടുപ്പ് സജീവമായിരുന്നു. അതിനിടെ പൊലീസും റവന്യൂവകുപ്പും വാഹനം പിടികൂടിയിരുന്നു. എന്നാൽ, മാഫിയകളിൽപെട്ടവർതന്നെയാണ് അധികൃതർക്ക് രഹസ്യവിവരം നൽകുന്നതെന്നാരോപിച്ചാണ് സംഘർഷമെന്ന് പറയപ്പെടുന്നു. കാഞ്ഞിരത്താണി ഭാഗത്തുനിന്ന് പട്ടാമ്പി സി.ഐയുടെ നേതൃത്വത്തിൽ മണ്ണ് വണ്ടി പിടികൂടിയതും പ്രശ്നത്തിന് ആക്കംകൂട്ടി. തൃത്താല പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.