കല്ലടിക്കോട്: മീൻവല്ലത്ത് കവാടത്തിലിടിച്ച് നിയന്ത്രണംവിട്ട ജീപ്പ് നടുറോഡിൽ മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്. തച്ചമ്പാറയിൽനിന്ന് മീൻവല്ലം വെള്ളച്ചാട്ടം കാണാൻ വന്ന യുവാക്കളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. ടൂറിസ്റ്റ് ഗൈഡുകൾ അടക്കമുള്ള നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച വൈകീട്ട് ആറിന് മീൻവല്ലം ജലപാതം സന്ദർശിച്ച് മടങ്ങുേമ്പാൾ ജീപ്പ് പ്രധാന ഗേറ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ് തച്ചമ്പാറ ഇസാഫ് ആശുപത്രിയിൽ ചികിത്സ തേടിയവർ: തച്ചമ്പാറ സ്വദേശികളായ പള്ളത്ത് സനു കൃഷ്ണൻ (20), മണ്ണുതൊടി മുരിങ്ങേ നി യദുകൃഷ്ണൻ (15), പള്ളത്ത് മുരിങ്ങേനി ശരത് (22), മണ്ണുതൊടി മുരിങ്ങേനി ദിലീപ് (30), പുല്ലിശേരി നിലാഞ്ചേരി സുരേഷ് ബാബു (28), മാഞ്ചുരുണ്ടിയിൽ സജയ്, മുടിക്കുന്നേൽ തടം അനിൽ (25).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.