ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി നിർവഹണ പ്രഖ്യാപനം ഇന്ന്

ഒറ്റപ്പാലം: ഒറ്റപ്പാലം പ്രദേശത്തെ നിളക്കും കൈവഴികളായ നിരവധി തോടുകൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ താലൂക്ക് ആസ്ഥാനത്ത് തിങ്കളാഴ്ച നടത്തുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി നിർവഹണ പ്രഖ്യാപനം പ്രത്യാശക്ക് വകനൽകുന്നു. ജില്ല പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ വൈകീട്ട് നാലിന് ഒറ്റപ്പാലം ബി.ഇ.എം.യു.പി സ്‌കൂളിലാണ് മുഖ്യമന്ത്രിയുടെ പ്രാഖ്യാപനത്തിന് വേദിയാകുന്നത്. മഴക്കുറവ് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ജില്ലയിൽ ജലലഭ്യതക്ക് ഏറെ ആശ്രയിക്കുന്ന നിളയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പടം: ഒറ്റപ്പാലത്തെ നിള
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.