പ്ലസ് ​വൺ: മാനേജർമാർ ലേലംവിളി തുടങ്ങി

മലപ്പുറം: പ്ലസ് വൺ സീറ്റുകളുടെ കുറവ് രൂക്ഷമായ മലപ്പുറം ജില്ലയിൽ മാനേജ്മ​െൻറ് സീറ്റുകൾക്ക് ലേലംവിളി തുടങ്ങി. മുൻവർഷത്തേക്കാൾ ഉയർന്ന നിരക്കിലാണ് സീറ്റുകൾ മാനേജർമാർ വിൽക്കുന്നത്. ഏകജാലകം വഴിയുള്ള പ്രവേശന നടപടികൾ പൂർത്തിയാകും മുേമ്പ മാനേജ്മ​െൻറ് േക്വാട്ടയിലുള്ള സീറ്റുകൾ വിൽക്കാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്. സയൻസ് കഴിഞ്ഞാൽ കോമേഴ്സിനാണ് കൂടുതൽ ഡിമാൻഡ്. സയൻസിന് 40,000 രൂപവരെ തലവരിപ്പണമുണ്ട്. കോമേഴ്സിന് 30,000 രൂപയാണ് ചോദിക്കുന്നത്. ഹ്യുമാനിറ്റീസിന് സ്കൂളിലെ നിലവാരത്തിന് അനുസരിച്ച് 15,000 മുതൽ 20,000 രൂപ വരെയാണ് വേണ്ടത്. സീറ്റ് ക്ഷാമത്തി​െൻറ മറവിലാണ് മാനേജർമാർ തലവരി ഉയർത്തിയത്. തെക്കൻ ജില്ലകളിൽ മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ അവിടെ മാനേജ്െമൻറ് സീറ്റുകൾ ആർക്കും വേണ്ട. ഡൊണേഷൻ തുക മുഴുവൻ എയ്ഡഡ് സ്കൂൾ മാനേജർമാരുടെ കീശയിലേക്കാണ് പോകുന്നത്. ഒട്ടുമിക്ക എയ്ഡഡ് സ്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. ചട്ടപ്രകാരം ആദ്യ അലോട്ട്മ​െൻറ് പ്രസിദ്ധീകരിക്കുന്ന ജൂൺ 12ന് മാത്രമേ മാനേജ്മ​െൻറ് ക്വോട്ടയിലേക്കുള്ള അപേക്ഷ ഫോറം വിതരണം ചെയ്യാൻ പാടുള്ളൂ. എന്നാൽ, പല മാനേജ്മ​െൻറുകളും രഹസ്യമായി ഫോറം വിതരണം ആരംഭിച്ചു. അപേക്ഷകൾ കൂടുകയും സീറ്റ് ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഇഷ്ടപ്പെട്ട കോമ്പിനേഷനും സ്കൂളും കിട്ടില്ലെന്ന ആശങ്ക ശക്തമാണ്. ഇതിനാൽ, രക്ഷിതാക്കൾ പണംകൊടുത്ത് കുട്ടികൾക്ക് സീറ്റുറപ്പിക്കാൻ നെേട്ടാട്ടത്തിലാണ്. ഉയർന്ന മാർക്കുള്ളവർ തന്നെയാണ് മാനേജ്മ​െൻറ് ക്വോട്ടയിൽ സീറ്റിന് ശ്രമിക്കുന്നത്. മികച്ച വിജയശതമാനമുള്ള അൺ എയ്ഡഡ് സ്കൂളുകളിലും പ്ലസ് വണ്ണിന് വൻതുക ഡൊണേഷൻ വാങ്ങുന്നുണ്ട്. പ്ലസ് വൺ അപേക്ഷകർ 78,647 മലപ്പുറം: ഏകജാലകം വഴിയുള്ള പ്ലസ് വൺ പ്രവേശനത്തിന് ജില്ലയിൽനിന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ അപേക്ഷിച്ചത് 78,647 പേർ. 46,080 പേരുടെ സ്കൂൾതല വെരിഫിക്കേഷൻ പൂർത്തിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.