ഖുർആൻ മാറ്റത്തിെൻറ ചാലകശക്തി -എം.ഐ. അബ്ദുൽ അസീസ് വളാഞ്ചേരി: മാറ്റത്തിെൻറ ചാലകശക്തിയാണ് ഖുർആനെന്നും അതിലേക്ക് തിരിച്ചു നടക്കാൻ വിശ്വാസി സമൂഹം തയാറാവണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. 'ഖുർആൻ തന്നെയാണ് ജീവിതം' പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനങ്ങളുടെ ജില്ലതല പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ, തർബിയ്യ വകുപ്പ് നാസിം പി. അബ്ദുറഹ്മാൻ, ജില്ല സെക്രട്ടറി സി.എച്ച്. ബഷീർ എന്നിവർ സംസാരിച്ചു. നാസർ ചെറുകര ഖുർആൻ ദർസ് നടത്തി. ഹബീബ് ജഹാൻ സ്വാഗതവും ഷാഫി ഇരുമ്പിളിയം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.